Loading ...

Home International

അഫ്‌ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം; ബസിലുണ്ടായിരുന്ന 11 പേര്‍ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രിയോടെ സാബുളിലെ തെക്കന്‍ പ്രദേശത്ത് റോഡരികില്‍ കിടന്ന ബോംബ് പൊട്ടിത്തെറിച്ച്‌ ബസിലുണ്ടായിരുന്ന 11 പേര്‍ കൊല്ലപ്പെട്ടു, 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുസ്ലീം പുണ്യമാസമായ റമദാന്‍ അവസാനിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നടത്താന്‍ താലിബാന്‍ ഒരുങ്ങുന്നതിനു 72 മണിക്കൂര്‍ മുമ്ബാണ് ബോംബാക്രമണം നടന്നത്. അനേകം സ്കൂള്‍ വിദ്യാര്‍ത്ഥിനികളുള്‍പ്പടെ 85 പേര് കൊല്ലപ്പെട്ട, കാബൂളിലെ ഒരു സ്കൂളിന് പുറത്തുവച്ചു നടന്ന ബോംബാക്രമണത്തിന് പിന്നാലെയാണ് താലിബാന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് സി എന്‍ എന്‍ അറിയിച്ചു.

Related News