Loading ...

Home cinema

സത്യജിത് റേയുടെ 100 വര്‍ഷങ്ങള്‍: റേയിലെ സംഗീതജ്ഞനെ അറിയാം

റേയുടെ സിനിമ കണ്ടിട്ടില്ല എന്നാല്‍ സൂര്യനെയോ ചന്ദ്രനെയോ കാണാതെ ഭൂമിയില്‍ ജീവിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്.' പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര നിര്‍മ്മാതാവ് അകീര കുറസോവ 1975ല്‍ ഇങ്ങനെ പറഞ്ഞിരുന്നു. പ്രേക്ഷക മനസ്സിനെ എക്കാലത്തും ഏറ്റവും സ്വാധീനച്ച പ്രശസ്ത ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് സത്യജിത് റേ.

ബുദ്ധിമാനായ ഒരു ചിത്രകാരന്‍, പ്രഗത്ഭനായ എഴുത്തുകാരന്‍, ഒരു മാസ്റ്റര്‍ കമ്ബോസര്‍; അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷ വേളയില്‍ സത്യജിത് റേയുമായി ത്താവുന്ന à´šà´¿à´² വിശേഷണങ്ങളാണിവ. അദ്ദേഹം വിടപറഞ്ഞ് 29 വര്‍ഷത്തിനുശേഷവും, അദ്ദേഹത്തിന്റെ സിനിമകളില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങളുടെ പേരില്‍ ഇപ്പോഴും പഠിക്കുകയും വിശകലനം ചെയ്യുകയും നിരൂപണം ചെയ്യപ്പെടുകയും ചെയ്യുന്നു. à´…ദ്ദേഹത്തിന്റെ സിനിമാ ശൈലി സ്വാധീച്ച ലോകമെമ്ബാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ പേരുകളില്‍ വെസ് ആന്‍ഡേഴ്സണ്‍, മാര്‍ട്ടിന്‍ സ്കോസെസി, ക്രിസ്റ്റഫര്‍ നോലന്‍, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള എന്നിവരും ഉള്‍പ്പെടുന്നു. കാരണം ചലച്ചിത്ര നിര്‍മ്മാണ കലയെക്കുറിച്ചുള്ള റേയുടെ വൈദഗ്ദ്ധ്യം പരിമിതമായിരുന്നില്ല, അതിന് സമുദ്രത്തിന്റെ ആഴവും പരപ്പുമുണ്ട്.

റേയുടെ സിനിമകളില്‍ അദ്ദേഹം സൃഷ്ടിച്ച അന്തരീക്ഷം ഒന്നുമില്ലായ്മയില്‍ നിന്നും അദ്ദേഹം നിര്‍മ്മിച്ച ഘടകങ്ങളായിരുന്നു. കോസ്റ്റ്യൂം ഡിസൈനില്‍ നിന്ന് ആരംഭിക്കുന്ന ഘടകങ്ങള്‍, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരസ്പരം ഇടപഴകുന്ന രീതി, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പശ്ചാത്തലം, ഏറ്റവും പ്രധാനമായി സംഗീതം എന്നിവയെല്ലാം ഒരു റേ ഭാഷയില്‍പ്പെടുന്നു.

ഉപേന്ദ്ര കിഷോര്‍റേചൗധരി, സുകുമാര്‍ റേ തുടങ്ങിയ ഇതിഹാസങ്ങള്‍ പിറന്ന ബംഗാളി കുടുംബത്തില്‍ ജനിച്ച സത്യജിത് റേയുടെ സംഗീതത്തോടുള്ള അഭിനിവേശം അദ്ദേഹത്തിന്റെ ബാല്യകാലം മുതല്‍ ഇന്ത്യന്‍, പാശ്ചാത്യ സംഗീതം കൊണ്ട് സമ്ബന്നമായിരുന്നു. സംഗീതത്തോടുള്ള കമ്ബം അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമകളിലും പ്രതിഫലിച്ചു. മാന്ത്രികനായ രവിശങ്കര്‍, അലി അക്ബര്‍, വിലയാത് ഖാന്‍ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ സഹകരണത്തിലൂടെ അദ്ദേഹത്തിന്റെ സിനിമകളില്‍ ഉപയോഗിച്ച ക്ലാസിക്കല്‍ സംഗീതത്തെ ഇന്നും ചലച്ചിത്ര പ്രവര്‍ത്തകരില്‍ പ്രതിധ്വനിക്കുന്ന ഒന്നാണ്.

റേയുടെ ചില സംഗീത തീമുകളുടെ ഉപയോഗം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കെട്ടിപ്പടുക്കുന്നതിലും കഥാപാത്രങ്ങള്‍ കടന്നുപോകുന്നതെന്താണെന്ന് ചിത്രീകരിക്കുന്നതിലും വളരെ നിര്‍ണ്ണായകമായിരുന്നു. 'പഥേര്‍ പാഞ്ചാലിയിലെ' പതിഞ്ഞ ഈണത്തിലെ പുല്ലാങ്കുഴല്‍ സംഗീതം ശാന്തമായ ഗ്രാമീണ ജീവിതത്തെ പുറത്തെടുക്കുന്നു, അതേസമയം, ജല്‍സാഗറില്‍, അശുഭകരമായ സിത്താര്‍ ടോണുകള്‍ 'ജമീന്ദാരുടെ' ജീവിതത്തില്‍ വരാനിരിക്കുന്ന നാശത്തെ ചിത്രീകരിക്കുന്നു. അല്ലെങ്കില്‍ 'തീന്‍ കന്യയില്‍', വ്യക്തിഗത കഥകള്‍ക്കൊപ്പം വ്യക്തിഗത തീമുകള്‍ കാണാന്‍ കഴിയുന്നു. റേ അതിനനുസരിച്ച്‌ ചലച്ചിത്രനിര്‍മ്മാണത്തിനായി സംഗീതം എന്ന ഈ ഘടകം ഉപയോഗിച്ചു.

അതുപോലെ, 'സോനാര്‍ കെല്ലയില്‍', കഥയോടൊപ്പം ഒഴുകുന്ന പ്രാദേശിക ഭാഷയിലെ നാടോടി ഗാനം രാജസ്ഥാനിലെ പാരമ്ബര്യവും സംസ്കാരവും വരച്ചുകാട്ടുന്നതില്‍ വിജയിച്ചു. 'ജോയ് ബാബ ഫെലുനാഥില്‍', ഏറ്റവും വിഷമകരമായ നിമിഷങ്ങള്‍ ഭജന്‍ കൊണ്ടാണ് പ്രേക്ഷകരില്‍ അനുഭവവേദ്യമാക്കുന്നത്. അത് വില്ലനായ 'മച്ലി ബാബ' സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്ബോഴെല്ലാം ഉയര്‍ന്നു വരുന്നു. ആത്മാവില്‍ സ്പര്‍ശിക്കുന്ന ഭജന്‍, വാരണാസിയുടെ ആത്മീയതയുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. സിനിമ പുരോഗമിക്കുമ്ബോള്‍ പശ്ചാത്തലത്തില്‍ ഗസല്‍ സംഗീതം കേള്‍ക്കാം.

Related News