Loading ...

Home International

ജെറുസലെമിലെ അല്‍-അഖ്സ പള്ളിയില്‍ ഇസ്രായേല്‍ ആക്രമണം ; നിരവധിപ്പേര്‍ക്ക് പരിക്ക്‌

ജെറുസലേം: ജെറുസലേമില്‍ ഇസ്രായേലിന്റെ ആക്രമണം. മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ മറ്റിടങ്ങളിലുമുണ്ടായ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ 180ഓളം പലസ്തീനികള്‍ക്ക്‌
പരിക്കേറ്റു. വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ ആയിരക്കണക്കിനു പലസ്തീനികളാണ് മസ്ജിദുല്‍ അഖ്‌സയില്‍ എത്തിയിരുന്നത്. ഇതില്‍ ചിലര്‍ ഇസ്രായേലിന്റെ അധിനിവേശത്തിലും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇസ്രായേല്‍ പൊലീസ്‌റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ച്‌ എതിരിട്ടത്.
പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു. à´ªà´²à´¸àµà´¤àµ€à´¨à´¿à´•à´³à´¾à´µà´Ÿàµà´Ÿàµ† പതിവുപോലെ കല്ലുകളും കുപ്പികളും കൊണ്ടാണ് പ്രതിരോധിച്ചത്. 178 പലസ്തീനികള്‍ക്കും ആറ് ഇസ്രായേല്‍ പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത്ന്നാണ് റിപ്പോര്‍ട്ടുകള്‍. റബ്ബല്‍ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റ 88 പലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പലസ്തീന്‍ റെഡ് ക്രസന്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനായി സാരമല്ലാത്ത പരിക്കുള്ളവരെ പരിചരിക്കാന്‍ ജെറുസലേമില്‍ ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിച്ചതായും റെഡ് ക്രസന്റ് അറിയിച്ചു.

Related News