Loading ...

Home health

കോവിഡ് വ്യാപനം മുതിര്‍ന്നവരെക്കാളും വേഗത്തില്‍ കുട്ടികളിലൂടെയെന്ന് പഠനം

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് മോചനം നേടാതെ ലോക രാജ്യങ്ങള്‍ തീവ്രവും അല്ലാത്തതുമായ കോവിഡ് വകഭേദങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയും സാനിറ്റൈസേഷന്‍ നടത്തിയുമെല്ലാം വൈറസ് വ്യാപനത്തിന് കാരണമാകുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രതിരോധം തീര്‍ക്കുകയാണ്. ഈ സമയത്ത് പുറത്ത് വന്നിരിക്കുന്ന പഠനം കൊറോണ വൈറസ് വ്യാപനത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ്.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണല്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്‌ മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കോവിഡ് സമൂഹത്തില്‍ വ്യാപിക്കുന്നത് കുട്ടികളിലൂടെയാണെന്നാണ്. ഒരു വ്യക്തി വഹിക്കുന്ന വൈറസിന്റെ അളവ് (വൈറല്‍ ലോഡ്) കുട്ടികളില്‍ കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയതെന്ന് ജേണല്‍ പറയുന്നു.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നത്രെ പഠനം. ഈ പ്രായത്തിലുള്ള കുട്ടികളുടെ മൂക്കിലും തൊണ്ടയിലുമായി മുതിര്‍ന്ന കുട്ടികളേക്കാളും യുവാക്കളെക്കാളും 10 മുതല്‍ 100 മടങ്ങ് വരെ വൈറസ് ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
കുട്ടികള്‍ കോവിഡ് ബാധിതരാകുമ്ബോഴുള്ള റിസ്‌ക് കൂടുതലാണെന്നത് കൊണ്ടുതന്നെ, ലോകമെമ്ബാടുമുള്ള വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട കുത്തിവെപ്പ് സംബന്ധിച്ചുള്ള പരിശോധന തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിന്റെ അളവ് സംബന്ധിച്ചെല്ലാം പരിശോധന നടക്കുകയാണ്.

Related News