Loading ...

Home International

മാലിദ്വീപില്‍ സ്‌ഫോടനം; മുന്‍ പ്രസിഡന്റിന് പരിക്ക്

മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റും പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദിന് നേരെ വധശ്രമം. കാറിനരികിലേക്ക് നടന്നു പോകവെയാണ് ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് അല്‍പ്പം അകലെയാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. യാത്ര പോകുന്നതിന് വേണ്ടി കാറിന് അടുത്തേക്ക് നടന്നുപോകുകയായിരുന്നു നഷീദ്. à´ˆ വേളയിലാണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹത്തിനും ഒരു അംഗരക്ഷകനും പരിക്കുണ്ട്. നഷീദിനെ മാലിയിലെ എഡികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ പ്രസിഡന്റ് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.53കാരനായ നഷീദിന് നേരെ വധശ്രമമാണ് നടന്നതെന്ന് സര്‍ക്കാര്‍ ഉദ്യോസ്ഥരെ ഉദ്ധരിച്ച്‌ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. à´ªà´°à´¿à´•àµà´•àµà´£àµà´Ÿàµ†à´™àµà´•à´¿à´²àµà´‚ ആശങ്കയില്ലെന്നും അവര്‍ പറഞ്ഞു. പതിവായി രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യമാണ് മാലദ്വീപ്. അറിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള à´ˆ രാജ്യത്ത് കൂടുതലും സുന്നി മുസ്ലിങ്ങളാണ്. രാഷ്ട്രീയ അട്ടിമറികള്‍ നടക്കാറുണ്ടെങ്കിലും സ്‌ഫോടനങ്ങളും മറ്റു അക്രമങ്ങളും കുറവാണ്.

Related News