Loading ...

Home Gulf

ഇനി മുതല്‍ കുവൈറ്റില്‍ ഒരു വര്‍ഷത്തിന് ശേഷം വര്‍ക്ക് പെര്‍മിറ്റ് കൈമാറാം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൈമാറാന്‍ മൂന്ന് വര്‍ഷം കാലതാമസമുണ്ടായിരുന്നു.എന്നാല്‍ ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ട. ഒരു വര്‍ഷത്തിന് ശേഷം വര്‍ക്ക് പെര്‍മിറ്റ് കൈമാറാന്‍ അംഗീകാരം നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തൊഴില്‍ വകുപ്പില്‍ പട്ടിക പെടുത്തിയിരിക്കുന്ന തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ പെര്‍മിറ്റ് കൈമാറാനുള്ള തീരുമാനം അനുവദനീയമാണെന്ന് അല്‍ മൂസ പ്രസ്താവനയില്‍ പറഞ്ഞു. തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് നല്‍കിയ തീയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത് അനിശ്ചിതമാണ്. à´µà´°àµâ€à´•àµà´•àµ പെര്‍മിറ്റ് കൈമാറുന്നത് തൊഴിലുടമ അംഗീകരിക്കേണ്ടതാണ്.കൊവിഡ് മഹാമാരി കാരണം കുവൈറ്റിന്റെ തൊഴില്‍ വിപണി ബുദ്ധിമുട്ടുന്നതിനാലും ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും എളുപ്പത്തില്‍ സഞ്ചരിക്കാനുള്ള ലക്ഷ്യത്തോടെയുമാണ് തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷമായി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്നതിനാലും മറ്റു പലരും കുവൈറ്റില്‍ നിന്ന് പലായനം ചെയ്തതിനാലും രാജ്യത്തെ തൊഴില്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു.

Related News