Loading ...

Home cinema

കങ്കണയുമായുളള പ്രോജക്റ്റുകള്‍ ഉപേക്ഷിച്ച്‌ ഫാഷന്‍ ഡിസൈനേഴ്‌സ്

ബോളിവുഡ് നടി കങ്കണ റനാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ അവരുമായുളള പ്രോജക്റ്റുകള്‍ ഉപേക്ഷിച്ച്‌ ഫാഷന്‍ ഡിസൈനേഴ്‌സ്. കങ്കണയുമായുളള പ്രോജക്റ്റുകള്‍ ഉപേക്ഷിക്കുന്നതായി പ്രമുഖ ഫാഷന്‍ ഡിസൈനേഴ്‌സായ ആനന്ദ് ഭൂഷണും, റിംസിം ദാദുവും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.ഇന്ന് നടന്ന ചില പ്രത്യേക സംഭവങ്ങളെത്തുടര്‍ന്ന് കങ്കണയുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ചതിന്റെ എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇനി ഭാവിയിലും അവരുമായി സഹകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. വിദ്വേഷ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ ബ്രാന്‍ഡ്‌ ആഗ്രഹിക്കുന്നില്ല എന്നും ആനന്ദ് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

Related News