Loading ...

Home cinema

നായാട്ട് ഞായറാഴ്ച നെറ്റ് ഫ്ളിക്സില്‍

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷാ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് മേയ് 9 ഞായറാഴ്ച മുതല്‍ ഒ.ടി.ടി പ്ളാറ്റ്‌ഫോമായ നെറ്റ് ഫ്ളിക്സില്‍ സ്ട്രീം ചെയ്യും. ജോസഫിലൂടെ അരങ്ങേറ്റം കുറിച്ച ഷാഹി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിച്ചത്. ഷൈജു ഖാലിദായിരുന്നു ഛായാഗ്രാഹകന്‍.ഏപ്രില്‍ ആദ്യവാരം തിയേറ്ററിലെത്തിയ നായാട്ട് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് വീണ്ടും അടച്ചുപൂട്ടുന്നതിന് മുന്‍പ് തന്നെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നായാട്ട് നിര്‍മ്മിച്ചത്.

Related News