Loading ...

Home National

തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു; ഇന്ത്യയിൽ ഇന്ധനവില നാലാംദിവസവും ഉയര്‍ന്നു

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഉ​യ​ര്‍​ത്തി എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 28 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 33 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.ഇതോടെ കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടണമെങ്കില്‍ 91.68 പൈസയും ഡീസലിന് 86.45 പൈസയും നല്‍കണം. തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി. കൊച്ചിയില്‍ ഡീസലിന് 86.14 രൂപയും പെട്രോളിന് 91.37 രൂപയുമാണ് ഇന്നത്തെ വില.വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ മെയ് 2 ഞായറാഴ്ചയായിരുന്നു. അതിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. à´¨àµ‡à´°à´¤àµà´¤àµ‡ തുടര്‍ച്ചയായ 18 ദിവസം ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധനവില വര്‍ധിച്ചില്ല എന്നുമാത്രമല്ല, നേരിയ തോതില്‍ കുറവും രേഖപ്പെടുത്തിയിരുന്നു. ഇതിപ്പോള്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

Related News