Loading ...

Home sports

യൂറോപ്പ ലീഗ്; ആഴ്‌സനലിനെ വീഴ്ത്തി വിയ്യ റയല്‍, കലാശപ്പോരാട്ടം യുണൈറ്റഡും വിയ്യ റയലും തമ്മില്‍

കരുത്തന്മാരായ ആഴ്‌സനലിനെ പരാജയപ്പെടുത്തി യൂറോപ്പ ലീഗ് ഫൈനലില്‍ കടന്ന് വിയ്യ റയല്‍. രണ്ടാംപാദ സെമിയില്‍ ആഴ്‌സണലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് വിയ്യ റയല്‍ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. യൂറോപ്പ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കലാശപ്പോരിന് യോഗ്യത നേടുന്നത്. ആദ്യപാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിയ്യ റയല്‍ ജയിച്ചിരുന്നു, ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍ ശരാശരിയില്‍ വിയ്യ റയല്‍ മുന്നിലെത്തി. രണ്ടാംപാദത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്‌ വിയ്യ റയലിന്റെ എതിരാളികള്‍. ഈ മാസം 27നാണ് ഫൈനല്‍ പോരാട്ടം.

Related News