Loading ...

Home International

ജി 7 ഉച്ചകോടിയില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍

ലണ്ടന്‍: ജി 7 ഉച്ചകോടിയില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യങ്ങള്‍. തെക്കന്‍ ചൈനാ കടലിലെ സൈനിക വിന്യാസത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയ ലോകരാജ്യങ്ങള്‍ അയല്‍ രാജ്യങ്ങളോടും ഹോങ്കോംഗിനോടും ചൈന കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ചൈനയിലെ സിന്‍ജിയാംഗ് മേഖലയിലെ ഉയിഗുര്‍ ജനങ്ങളുടെ ദുരിതം അനുദിനം കൂട്ടി ചൈന ലോകത്തെ വെല്ലുവിളിക്കുകയാണെന്നും ലോകരാജ്യങ്ങള്‍ വിമര്‍ശിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍,അമേരിക്ക, ബ്രിട്ടണ്‍ എന്നിവരാണ് ജി7 കൂട്ടായ്മയിലുള്ളത്.ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതും പ്രതിഷേധിച്ചവരെ തടവിലാക്കിയതിനേയും ജി 7 രാജ്യങ്ങള്‍ വിമര്‍ശിച്ചു. à´’പ്പം ലോകരാജ്യങ്ങളെ വെല്ലുവിളിച്ച്‌ തെക്കന്‍ ചൈന കടലില്‍ സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് മറ്റു രാജ്യങ്ങളെ യുദ്ധത്തിന് ക്ഷണിക്കുന്നതിന് തുല്യമാണെന്ന് ജപ്പാന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. തായ്‌വാനെതിരെ യുദ്ധസമാന സന്നാഹം അതിര്‍ത്തിയില്‍ ഒരുക്കിയതും യോഗം വിലയിരുത്തി

Related News