Loading ...

Home Kerala

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രിയിലെ നിരക്ക് മൂന്നു ദിവസത്തിനകം നിശ്ചയിക്കണം; ഹൈക്കോടതി

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച തീരുമാനം മൂന്നു ദിവസത്തിനകമുണ്ടാകുമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഭീമമായ ബില്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. ചികിത്സ നിരക്ക് സംബന്ധിച്ച ആദ്യവട്ട ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചത്.ഭീമമായ ബില്‍ ഈടാക്കിയതിന്റെ തെളിവ് കോടതി തന്നെ നല്‍കി. രണ്ട് ദിവസത്തെ ഓക്‌സിജനു തന്നെ 45,000 രൂപ ഈടാക്കിയതും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് അസാധാരണ സാഹചര്യമാണ്. ഇതില്‍ അസാധാരണ നടപടിയുണ്ടാകുമെന്നും ഹൈക്കോടതി സ്വകാര്യ ആശുപത്രികളെ ഓര്‍മ്മിപ്പിച്ചു.കോവിഡ് ചികിത്സയ്ക്ക് കിടക്കകള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ 50% കിടക്കകള്‍ മാറ്റിവച്ചിട്ടുണ്ടെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. ചികിത്സ സംബന്ധിച്ച്‌ കോവിഡ് രോഗികള്‍ക്ക് വ്യക്തതയ്്ക്കായി ടോള്‍ഫ്രീ നമ്ബര്‍ ഏര്‍പ്പെടുത്തണം. നിലവില്‍ ഏതൊക്കെ പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തി പ്രകടിപ്പിച്ച കോടതി, തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ നിരക്ക് സംബന്ധിച്ച വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു.

Related News