Loading ...

Home International

താലിബാന്‍ സ്ത്രീകളുടെ എല്ലാ ആനുകൂല്യങ്ങളും മരവിപ്പിക്കും; മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ താലിബാന്‍ ഇല്ലാതാക്കുമെന്നും സ്ത്രീകള്‍ക്ക് നിലവില്‍ ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും അവര്‍ മരവിപ്പിക്കുമെന്നും അഫ്ഗാന്‍ ഭരണകൂടത്തിന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങള്‍ സെപ്തംബറില്‍ പൂര്‍ത്തിയാകുന്നതോടെ താലിബാന്‍ ഭരണത്തില്‍ മേല്‍കൈ നേടുമെന്നാണ് വിലയിരുത്തല്‍.അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണ് അഫ്ഗാന്‍ മേഖലയെ പ്രത്യേകം പരാമര്‍ശിച്ചത്. രണ്ടു പേജില്‍ താലിബാന്‍ എല്ലാ മനുഷ്യാവകാശ ങ്ങള്‍ക്കും എതിരാണെന്നും എത്ര സമാധാന കരാറുകള്‍ ഒപ്പിട്ടാലും അവര്‍ക്ക് മേല്‍കൈ ലഭിച്ചാല്‍ പ്രാകൃത ഭരണത്തിലേക്ക് അഫ്ഗാന്‍ വീണ്ടും കൂപ്പുകുത്തുമെന്നും വിശദീകരിക്കുന്നു.1996നും 2001നും ഇടയില്‍ അഫ്ഗാനില്‍ ഭരിച്ച താലിബാന്‍ നടത്തിയ എല്ലാ ക്രൂരതകളും ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നാണ് സൂചന. 2001ലാണ് അല്‍ഖ്വയ്ദയ്‌ക്കെതിരായ ആക്രമണത്തിന്റെ ഭാഗമായി അമേരിക്ക അഫ്ഗാനില്‍ നിലയുറപ്പിച്ചത്. താലിബാന്‍ എന്നും മതമൗലികവാദത്തിലടിയുറച്ചാണ് ഭരണം നടത്തുക, ഇസ്ലാമിക നിയമങ്ങളില്‍ അവര്‍ സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല.അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പൊതുരംഗത്തെ സാന്നിദ്ധ്യം എല്ലാം ഇന്നത്തേതില്‍ നിന്ന് തകിടം മറിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സേനയുടെ സാന്നിദ്ധ്യ മാണ് പൊതുജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുനല്‍കിയത്. കഴിഞ്ഞ 20 വര്‍ഷം ഒപ്പം സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുവഭവിച്ചെന്നും ലോകത്തെ വിവിധ മേഖലകളില്‍ വിദ്യാഭ്യാ സത്തിനും തൊഴിലിനുമായി ചെന്നെത്തിയതും അതിന്‍റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

Related News