Loading ...

Home Kerala

ഫാ. സ്റ്റാ​ന്‍ സ്വാ​മി​യു​ടെ ജാ​മ്യ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു

മും​ബൈ: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി അ​റ​സ്റ്റു ചെ​യ്ത വ​യോ​ധി​ക​നാ​യ ജെ​സ്യൂ​ട്ട് വൈ​ദി​ക​ന്‍ ഫാ. ​സ്റ്റാ​ന്‍ സ്വാ​മി​യു​ടെ മോ​ച​ന​ത്തി​ന് വ​ഴി തെ​ളി​യു​ന്നു. അ​ദ്ദേ​ഹം ജാ​മ്യ​ത്തി​ന് യോ​ഗ്യ​നാ​ണെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​മാ​ണ് പ്ര​തീ​ക്ഷ​യ്ക്ക് വ​ക​ന​ല്‍​കു​ന്ന​ത്.

à´«à´¾.​സ്റ്റാ​ന്‍ സ്വാ​മി സ​മ​ര്‍​പ്പി​ച്ച ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ​സ്.​ഷി​ന്‍​ഡെ, മ​നീ​ഷ് പി​ട്ടാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ചൊ​വ്വാ​ഴ്ച സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഹ​ര്‍​ജി മേ​യ് 17ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. à´…​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച്‌ മേ​യ് 15ന് ​മു​ന്‍​പ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തെ à´«à´¾.​സ്റ്റാ​ന്‍ സ്വാ​മി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി എ​ന്‍​ഐ​എ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​ബാ​ധി​ത​നാ​യ ഫാ.​സ്റ്റാ​ന്‍ സ്വാ​മി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. കു​റ്റം ചു​മ​ത്താ​തെ അ​ദ്ദേ​ഹ​ത്തെ അ​ന്യാ​യ​മാ​യി ത​ട​വി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഫാ.​സ്റ്റാ​ന്‍ സ്വാ​മി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

Related News