Loading ...

Home International

അഫ്​ഗാനിസ്താനില്‍ വെള്ളപ്പൊക്കം; 37 മരണം

കാബൂള്‍: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അഫ്​ഗാനിസ്താനില്‍ 37 മരണം. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വിദൂര പ്രദേശങ്ങളെല്ലാം മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
ഞായറാഴ്ച് പടിഞ്ഞാറേ പ്രവിശ്യയായ ഹേറാത്തില്‍ മാത്രം 24 പേര്‍ മരിച്ചു. ​ഘോര്‍ പ്രവിശ്യയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്. ഇവിടെ 163 വീടുകള്‍ ഭാ​ഗികമായി തകരുകയും 910 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്താകെ 405 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ നദി കരകവിഞ്ഞൊഴുകുകയാണെന്നും അഫ്​ഗാനിസ്താന്‍ പ്രകൃതി ദുരന്ത മന്ത്രാലയം വക്താവ് തമീം അസ്മി പറഞ്ഞു.

Related News