Loading ...

Home International

21 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക്;ജനവാസകേന്ദ്രത്തിൽ പതിക്കാന്‍ സാധ്യത

ചൈന വിക്ഷേപിച്ച 21 ടണ്‍ ഭാരമുള്ള റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിക്കുനേരെ സഞ്ചരിക്കുന്നുണ്ടെന്നും അത് ജനവാസമുള്ളിടത്തു പതിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി വിദഗ്ധ സംഘം. വ്യാഴാഴ്ച വിക്ഷേപിച്ച ചൈനയുടെ "ലോങ്ങ് മാര്‍ച്ച്‌ 5b" റോക്കറ്റ് ഏതാനും ദിവസങ്ങള്‍ക്കകം ഭൂമിയില്‍ വന്നു പതിച്ചേക്കും. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബീജിംഗ് എന്നിവയില്‍ നിന്ന് അല്പം വടക്കായും, ചിലി, ന്യൂസിലാന്റിലെ വെല്ലിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നിന്ന് കുറച്ച്‌ ദൂരം തെക്കായുമാണ് റോക്കറ്റിന്റെ ദിശയിപ്പോഴുള്ളത് എന്നാണ് ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്ഡൊവല്‍ സ്പേസ് ന്യൂസിനോട് പറഞ്ഞത്‌. à´ˆà´¯àµŠà´°àµ ദൂരപരിധിയില്‍ കടലിലോ ജനവാസമുള്ളതോ ഇല്ലാത്തതോ ആയ ഇടങ്ങളിലോ ഇത് വന്ന് പതിക്കാം. ഭൂമിയിലെത്തുന്നതിനു മുന്‍പായി അന്തരീക്ഷത്തില്‍വച്ചുതന്നെ കത്തിപ്പോകാനും സാധ്യതയുണ്ട്. 100 à´…à´Ÿà´¿ നീളമുള്ള à´ˆ റോക്കറ്റ് ഇപ്പോള്‍ സെക്കന്‍ഡില്‍ 6.5 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

Related News