Loading ...

Home National

വോട്ടെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളില്‍ പരക്കെ അക്രമം, എട്ടു പേര്‍ കൊല്ലപ്പട്ടു

കൊല്‍ക്കത്ത: വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലെങ്ങും അക്രമങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. തൃണമൂലിന്റെ ​ഗുണ്ടകള്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലത്തിലെ പാര്‍ട്ടി ഓഫീസും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നുവെന്നും ബി.ജെ.പി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ തൃണമൂല്‍ കോണ്‍​ഗ്രസ് രം​ഗത്തെത്തി. ബി.ജെ.പിയുടെ അക്രമത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക൯ കൊല്ലപ്പെട്ടുവെന്നും നേതൃത്വം വ്യക്തമാക്കി. à´¤à´™àµà´™à´³àµà´Ÿàµ† പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായി കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യം രൂപീകരിച്ച ഇന്ത്യ൯ സെക്കുലര്‍ ഫ്രണ്ടും ആരോപിച്ചു.അതേസമയം, എട്ടുപേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്. ആക്രമണങ്ങളെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി.
അക്രമങ്ങളെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. സി.പി.എം ഓഫിസുകള്‍ക്കുനേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായതായി സി.പി.എമ്മും ആരോപിച്ചു.

Related News