Loading ...

Home International

ഇന്ത്യയിലെ രൂക്ഷമായ കോവിഡ് സാഹചര്യത്തെ പരിഹസിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ചൈനയുടെ പോസ്റ്റ്

ഇന്ത്യയിലെ നിലവിലുള്ള സാഹചര്യത്തെ പരിഹസിച്ചുകൊണ്ട് ചൈനയിലെ കമ്മ്യുണിസ്റ് പാര്‍ട്ടിയിട്ട പോസ്റ്റ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം നീക്കം ചെയ്തു. "ചൈന തീകത്തിക്കുന്നത് , ഇന്ത്യ തീകത്തിക്കുന്നത് " എന്ന തലക്കെട്ടില്‍ ചൈനയില്‍ ഈയിടയ്ക്ക് വിക്ഷേപിച്ച റോക്കറ്റിന്റെയും രൂക്ഷമായ കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയിലെ ശ്മാശാനങ്ങളില്‍ ചിതയ്ക്ക് തീ കൊടുക്കുന്നതും താരതമ്യം ചെയ്യുന്ന തരത്തിലായിരുന്നു ചിത്രം. ചൈനയിലെ കേന്ദ്ര രാഷ്ട്രീയ, നിയമകാര്യ കമ്മീഷനാണ് ഇത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്തത്. ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പ്രതിദിനം 400000 കടക്കുന്നു എന്നായിരുന്നു പോസ്റ്റിനു നല്‍കിയിരുന്ന ഹാഷ്‌ടാഗ്‌. à´“ണ്‍ലൈനില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോസ്റ്റ് നീക്കം ചെയ്തത്.

Related News