Loading ...

Home International

ഉക്രൈൻ അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ച ലോക രാഷ്ട്രങ്ങളെ എതിരിടാൻ ഉഗ്രശക്തിയുമുള്ള മിസൈലുകള്‍ നിര്‍മ്മിച്ച്‌ റഷ്യ

ഉക്രൈനിന്റെ അതിര്‍ത്തിയില്‍ വിപുലമായ സേനയെ സ്ഥാപിച്ച്‌ ലോക രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തിയ പുതിന്‍, തന്റെ രാജ്യത്തിന്റെ വിപുലമായ ആയുധശേഖരം വെളിപ്പെടുത്തുകയാണ്. ഉഗ്രശക്തിയുള്ള മിസൈലുകളുടെ നിര്‍മ്മാണം രാജ്യം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു. അതേസമയം ബ്രിട്ടന്‍ തങ്ങളുടെ 10000 വരുന്ന സൈനികപ്പടയെ മാറ്റി റോബോട്ടുകളെ ഇറക്കാനും യുദ്ധോപകരണങ്ങളെ നവീകരിക്കാനുമൊരുങ്ങുകയാണ്. എന്നാല്‍ ഇതൊന്നും പുതിനെ ഭയപ്പെടുത്തുന്നില്ല. "അവാന്‍ഗാര്‍ഡ്" എന്ന പേരുള്ള ശബ്ദത്തിനേക്കാള്‍ 20 ഇരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലും " റോബോട്ട് ടാങ്ക്" എന്ന യന്ത്രവത്കൃതമായ യുദ്ധ ടാങ്കും "പോസിഡോണ്‍" എന്ന വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ഉഗ്രസ്ഫോടക ബോംബും " സ്പ്രുട്ട്-എസ്ഡിഎം 1" എന്ന പറക്കാനും വെള്ളത്തിലൂടെ നീങ്ങാനും സാധിക്കുന്ന ടാങ്കുമുള്‍പ്പടെ കിന്‍സാല്‍, സാത്താന്‍ 2 , സിര്‍കോണ്‍, ബ്യൂറെവെസ്റ്റ്നിക് തുടങ്ങിയ മാരകശേഷിയുള്ള നിരവധി യുദ്ധോപകരണങ്ങളാണ് റഷ്യയുടെ പക്കലുള്ളത്.

Related News