Loading ...

Home sports

ഇറ്റാലിയന്‍ സീരി എ; ഇന്‍ററിന്റെ കിരീട ധാരണത്തിന് പിന്നാലെ യുവന്റസിന് ആശ്വാസജയം, ഇരട്ടഗോളുമായി ക്രിസ്റ്റിയാനോ

ഇറ്റാലിയന്‍ സീരി എയില്‍ ആശ്വാസ ജയം സ്വന്തമാക്കി യുവന്റസ്. ഇറ്റാലിയന്‍ സീരി എ കിരീടം ഇന്റര്‍ മിലാന്‍ ഉറപ്പിച്ചതിന് ശേഷമായിരുന്നു യുവന്റസിന്റെ ജയം. ഉഡിനാസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു യുവന്റസ് ജയം നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇരു ഗോളുകളും നേടിയത്. ആദ്യപകുതിയില്‍ മൊളിനായുടെ ഗോളില്‍ മുന്നിലായിരുന്നു ഉഡിനാസ്. എന്നാല്‍ രണ്ടാം പകുതിയില്‍ റൊണാള്‍ഡോ മികവില്‍ യുവന്റസ് ജയം തിരിച്ചുപിടിച്ചു. തുടര്‍ച്ചയായ പത്താം വിജയകിരീടം പ്രതീക്ഷിച്ച്‌ ഇത്തവണ ഇറങ്ങിയ യുവന്റസിന് അത് സ്വന്തമാക്കാന്‍ സാധിച്ചില്ല. 82 പോയിന്റുമായി പട്ടികയില്‍ മുന്നിലുള്ള ഇന്റര്‍ മിലാന്‍ കിരീടം ഉറപ്പിച്ചു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്റര്‍ സീരി എ കിരീടം തിരിച്ചു പിടിക്കുന്നത്. പട്ടികയില്‍ രണ്ടാമതുള്ള അറ്റ്ലാന്റയ്ക്ക് 69 പോയിന്റാണുള്ളത്. അറ്റ്ലാന്റായേക്കാള്‍ 13 പോയന്റുള്ള ഇന്ററിനെ ഇനി ബാക്കിയുള്ള എല്ലാ മത്സരം ജയിച്ചാല്‍ കൂടെയും മറികടക്കാന്‍ എതിരാളികള്‍ക്കാവില്ല. തുടര്‍ച്ചയായി ഒമ്ബത് വര്‍ഷം ചാമ്ബ്യന്മാരായിരുന്ന യുവന്റസിന്റെ കിരീടനേട്ടത്തിനു അവസാനം കുറിച്ചാണ് ഇന്ററിന്റെ കിരീടധാരണം

Related News