Loading ...

Home International

ജപ്പാനില്‍ വീണ്ടും ഭൂചലനം

ടോക്യോ: ഉത്തര ജപ്പാനിലെ ഹോന്‍ഷു ദ്വീപില്‍ വന്‍ ഭൂചലനം. റിക്​ടര്‍ സ്​കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന്​ രാജ്യത്തെ കാലാവസ്​ഥ ഏജന്‍സി അറിയിച്ചു. രാവിലെ 6.57നാണ്​ ഭൂചലനം അനുഭവപ്പെട്ടത്​.
മണ്ണിടിച്ചിലിന്​ സാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും സുനാമി മുന്നറിയിപ്പ്​ പുറപ്പെടുവിച്ചിട്ടില്ല. ടോക്യോക്ക്​ വടക്ക് മിയാഗി തീരത്തോട് ചേര്‍ന്നാണ് ഭൂചലനം ഉണ്ടായത്. ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് വളരെ അകലെയല്ല ഇത്​. ഇവിടെ ടോക്യോ ഇലക്​ട്രിക്​ പവര്‍ പരിശോധന നടത്തി.
പ്രഭവകേന്ദ്രത്തോട് അടുത്ത് മറ്റൊരു ഓപ്പറേറ്റര്‍ ഒനഗാവ ആണവ നിലയത്തില്‍ പരിശോധന നടത്തുന്നതായി എന്‍.‌എച്ച്‌.കെ റിപ്പോര്‍ട്ട് ചെയ്തു.

Related News