Loading ...

Home International

ഇന്ത്യയെ സഹായിക്കാന്‍ ഓക്സിജന്‍ പ്ളാന്റുമായി ജര്‍മ്മന്‍ സൈന്യം

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കാന്‍ ഓക്സിജന്‍ പ്ളാന്റുമായി ജര്‍മ്മന്‍ സൈന്യം വരുന്നു. ജര്‍മ്മനിയില്‍ നിന്നുള്ള 120 വെന്റിലേറ്ററുകള്‍ ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി.ജര്‍മ്മന്‍ വ്യോമസേനാ വക്താവ് കേണല്‍ വെബ്ബറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ഓക്സിജന്‍ പ്ളാന്റ് സ്ഥാപിക്കാന്‍ എത്തുന്നത്.പ്ളാന്റ് സ്ഥാപിച്ച ശേഷം അവര്‍ മടങ്ങും. അതിനിടെ 120 വെന്റിലേറ്ററുകളുമായി ജര്‍മ്മന്‍ വ്യോമസേനയുടെ എയര്‍ബസ് ഇന്നലെ രാത്രി ഡല്‍ഹിയിലിറങ്ങി. വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി എന്നിവ വഴി ഇവ വിതരണം ചെയ്യുമെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍ ലിന്‍ഡ്നര്‍ അറിയിച്ചു.

Related News