Loading ...

Home sports

ഇറ്റാലിയന്‍ സീരി എ; ഇന്ന് ഇന്റര്‍ മിലാന് ക്രോട്ടണ്‍ എതിരാളികള്‍

ഇറ്റാലിയന്‍ സീരി എ കിരീടത്തിനരികെ ഇന്റര്‍ മിലാന്‍. 79 പോയിന്റുമായി പട്ടികയില്‍ ഒന്നാമതുള്ള ഇന്റര്‍ മിലാന് അഞ്ചു പോയിന്റ് കൂടി നേടിയാല്‍ കപ്പ് ഉറപ്പിക്കാം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെറു ടീമായ ക്രോട്ടോണയാണ് ഇന്ററിന്റെ എതിരാളികള്‍. ഇന്ന് ജയിച്ചാല്‍ മൂന്നു പോയിന്റ് ഇന്ററിനു സ്വന്തമാക്കാം. 2010 ലാണ് ഇന്റര്‍ മിലാന്‍ ഇറ്റാലിയന്‍ സീരി എയില്‍ കിരീടം സ്വന്തമാക്കിയത്. 10 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്റര്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 68 പോയിന്റുമായി രണ്ടാമതുള്ള അറ്റ്ലാന്റ ഇന്ററില്‍ നിന്ന് വളരെധികം പിന്നിലാണ്. പോയിന്റ് പട്ടികയില്‍ നാപോളി, യുവന്റസ് എന്നീ ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്.

Related News