Loading ...

Home International

യു.എസ്​ സൈന്യം അഫ്​ഗാനിസ്​താനില്‍നിന്ന് ഔദ്യോഗികമായി പിന്മാറാന്‍ തുടങ്ങി

കാബൂള്‍: രണ്ട്​ പതിറ്റാണ്ട്​ നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച്‌ അഫ്ഗാനിസ്​താനില്‍നിന്ന് അമേരിക്ക തങ്ങളുടെ അവസാന സൈനികരെയും പിന്‍വലിക്കുന്ന നടപടി ശനിയാഴ്​ച ഔദ്യോഗികമായി ആരംഭിച്ചു. മെയ്​ ഒന്നിന്​ സൈനിക പിന്‍മാറ്റം തുടങ്ങുമെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡന്‍ അറിയിച്ചിരുന്നു. അതേസമയം, പിന്മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മെയ് ഒന്നി​െല നടപടി അതി​െന്‍റ തുടര്‍ച്ച മാത്രമാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്​തമാക്കി.അമേരിക്ക പിന്‍മാറ്റം അറിയിച്ചതിന്​ പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ വ്യാഴാഴ്​ച മുതല്‍ പിന്‍വലിക്കാന്‍ ആരംഭിച്ചു. ഇതിനെതുടര്‍ന്ന്​ കാബൂളിലും അടുത്തുള്ള ബാഗ്രാം എയര്‍ബേസിന്​ സമീപവും കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആകാശത്ത്​ സജീവമായിരുന്നു.

2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാര്‍ഷികമായ സെപ്​റ്റംബര്‍ 11നകം എല്ലാ സൈനികരെയും പിന്‍വലിക്കാനാണ് അമേരയിക്കയുടെ​ തീരുമാനം. 2,500 യു.എസ്​ സൈനികരാണ്​ നിലവില്‍ അഫ്​ഗാനിസ്​താനിലുള്ളത്​. 7,000 മറ്റു വിദേശ സൈനികരുമുണ്ട്​.താലിബാനുമായി കഴിഞ്ഞ വര്‍ഷം ട്രംപ്​ ഭരണകൂടം എത്തിയ ധാരണയുടെ അടിസ്​ഥാനത്തിലാണ്​ പിന്‍മാറ്റം. ഇത്​ പൂര്‍ത്തിയാകുന്നതോടെ അഫ്​ഗാനിസ്​താനിലെ യു.എസ്​ എംബസിക്ക്​ മാത്രമാകും സുരക്ഷ സൈനികര്‍ കാവലുണ്ടാകുക.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ​ എട്ടു ലക്ഷം സൈനികര്‍ മാറിമാറി സേവനമനുഷ്​ഠിച്ചിട്ടുണ്ടെന്നാണ്​ കണക്ക്​. 2,300 പേര്‍ കൊല്ലപ്പെട്ടു​. 20,000​ പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. അതേസമയം, ഇതേ കാലയളവില്‍ അരലക്ഷം അഫ്​ഗാന്‍ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്​.അതേസമയം, വിദേശ സൈന്യം പിന്മാറിയാലും രാജ്യത്തെ കലാപകാരികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സേന പ്രാപ്​തരാണെന്ന്​ അഫ്​ഗാന്‍ പ്രസിഡന്‍റ്​ അഷ്​റഫ്​ ഘാനി കഴിഞ്ഞദിവസം വ്യക്​തമാക്കിയിരുന്നു. വിദേശികളോട് യുദ്ധം ചെയ്യാനുള്ള താലിബാ​െന്‍റ കാരണം ഇപ്പോള്‍ അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്​ഗാനില്‍ ശാശ്വത സമാധാനം ലക്ഷ്യമിട്ട്​ യു.എസ്​ കാര്‍മികത്വത്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദേശ സൈനികരുടെ പൂര്‍ണ പിന്മാറ്റമില്ലാതെ പ​ങ്കെടുക്കില്ലെന്ന്​ താലിബാന്‍ നേരത്തെ വ്യക്​തമാക്കിയതാണ്​.അതേസമയം, സൈനിക പിന്മാറ്റത്തിനിടയിലും അഫ്​ഗാനില്‍ വെള്ളിയാഴ്​ച വീണ്ടും ബോംബ്​ സ്​ഫോടനമുണ്ടായി. പുള്‍-ഇ-ആലാമില്‍ നടന്ന കാര്‍ ബോംബ്​ സ്​ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്​തതായി റോയി​േട്ടഴ്​സ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

Related News