Loading ...

Home National

ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം; 12 രോ​ഗി​ക​ള്‍ വെ​ന്തു​മ​രി​ച്ചു

ബ​റൂ​ച്ച്‌: ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 12 രോ​ഗി​ക​ള്‍ വെ​ന്തു​മ​രി​ച്ചു. ബ​റൂ​ച്ചി​ലെ പ​ട്ടേ​ല്‍ വെ​ല്‍​ഫ​യ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വി​ടെ അ​മ്ബ​തോ​ളം രോ​ഗി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ 24 പേ​രും ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റു​ക​ളെ​ത്തി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തീ​യ​ണ​ച്ചു. ബാ​ക്കി​യു​ള്ള രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ‌‌ഇ​വ​രി​ല്‍ ചി​ല​രു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണെ​ന്നും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related News