Loading ...

Home International

അഫ്ഗാനിസ്ഥാനിലെ കാര്‍ ബോംബ് സ്ഫോടനത്തിൽ 30 മരണം

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ കാര്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായതും ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ട് ലോഗറിന്റെ തലസ്ഥാനമായ പുല്‍ എ ആലാമില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പ്രവിശ്യാ കൗണ്‍സില്‍ മുന്‍ മേധാവി ദിദാര്‍ ലോവാങിന്റെ വീടിന് സമീപത്ത് വച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Related News