Loading ...

Home National

കോവിഡ്​: ഇന്ത്യക്ക്​ ഓക്​സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന്​ വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യക്ക്​ ഓക്​സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന്​ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിങ്കല. ഏകദേശം 550 ഓക്​സിജന്‍ ജനറേറ്റിങ്​ പ്ലാന്‍റുകള്‍, 4000 ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 10,000 ഓക്​സിജന്‍ സിലിണ്ടറുകള്‍ എന്നിവ വിദേശരാജ്യങ്ങളില്‍ നിന്ന്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓക്​സിജന്‍ ഇറക്കുമതിക്കാണ്​ ഇപ്പോള്‍ രാജ്യം പ്രാധാന്യം നല്‍കുന്നത്​. വികസിത രാജ്യങ്ങള്‍ മാത്രമല്ല മൗറീഷ്യസ്​, ബംഗ്ലാദേശ്​, ഭൂട്ടാന്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളും ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​തു. കോവിഡ്​ പ്രതിരോധത്തിനുള്ള ഉപകരണങ്ങളുമായി ​ഫ്രാന്‍സില്‍ നിന്ന്​ നാളെ വിമാനമെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസില്‍ നിന്ന്​ കൂടുതല്‍ വിമാനങ്ങള്‍ സഹായമെത്തിക്കും. ​ഈജിപ്​തില്‍ നിന്ന്​ നാല്​ ലക്ഷം യൂണിറ്റ്​ റെംഡെസിവിര്‍ മരുന്നെത്തിക്കും. യു.എ.ഇ, ബംഗ്ലാദേശ്​ ഉസ്​ബെക്കിസ്​താന്‍ എന്നിവിടങ്ങളില്‍ നിന്നും മരുന്നെത്തിക്കും. നിലവില്‍ 67,000 യൂണിറ്റ്​ റെംഡെസിവിര്‍ മരുന്നാണ്​ രാജ്യത്ത്​ പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്​. എന്നാല്‍, രണ്ട്​ മുതല്‍ മൂന്ന്​ ലക്ഷം യൂണിറ്റ്​ വരെ ആവശ്യമാണ്​.

Related News