Loading ...

Home Kerala

ക​ശ്മീ​രി​ല്‍ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ ച​വ​റ സ്വ​ദേ​ശിയായ സൈനികന്‍ മ​രി​ച്ചു

കൊ​ട്ടു​കാ​ട് എ​രു​വ​ത്ത് വീ​ട്ടി​ല്‍ റി​ട്ട. ബി.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബൂ​ബ​ക്ക​ര്‍ കു​ഞ്ഞി​െന്‍റ​യും പ​രേ​ത​യാ​യ റ​സി​യാ​ബീ​വി​യു​ടെ​യും മ​ക​ന്‍ എ​സ്.​എ​സ്. ബൈ​ത്തി​ല്‍ ഷാ​ന​വാ​സ് (30) ആ​ണ് ലേ ​ല​ഡാ​ക്കി​ല്‍ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​ത്.ഏ​പ്രി​ല്‍ പ​തി​നാ​റി​ന് പ​ട്രോ​ളി​ങ്ങി​നി​ടെ ഹി​മ​പാ​ത​ത്തി​ല്‍ ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ബു​ധ​നാ​ഴ്ച രാ​ത്രിയാണ്‌ മ​ര​ണ​വി​വ​രം അ​റി​യി​ച്ച്‌​ ഔ​ദ്യോ​ഗി​ക ഫോ​ണ്‍​സ​ന്ദേ​ശം ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച​ത്. 11 വ​ര്‍​ഷം മു​മ്ബ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച ഷാ​ന​വാ​സ് രാ​ഷ്​​ട്രീ​യ റൈ​ഫി​ള്‍​സ്​ (ആ​ര്‍.​ആ​ര്‍) വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. മാ​ര്‍​ച്ച്‌ എ​ട്ടി​നാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ല്‍ വ​ന്ന് പോ​യ​ത്.
ഭാ​ര്യ: റ​ഫ്​​ന. മ​ക്ക​ള്‍: അ​നീ​ന (അ​ഞ്ച്), അ​മ്​​ന (മൂ​ന്ന്). മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു


Related News