Loading ...

Home Kerala

കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത് അ​മി​ത തു​ക; വിമർശനവുമായി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന ചി​കി​ത്സാ ചെ​ല​വ് രോ​ഗ​തീ​വ്ര​ത​യേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തോ​ന്നി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ന്മേ​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

ജ​സ്റ്റീ​സ് ദേ​വന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള കോ​വി​ഡ് ചി​കി​ത്സാ നി​ര​ക്ക് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

Related News