Loading ...

Home International

ഇന്ത്യക്കൊപ്പം നിന്ന് ലോകാരോഗ്യ സംഘടന; സഹായവുമായി യൂറോപ്യൻ യൂണിയനും, അമേരിക്കയും,ഫ്രാൻസും,ന്യൂസിലാൻഡും

ജനീവ: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേസൂസ്. കൂടുതല്‍ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുള്‍പ്പെടെ നിര്‍ണായകഘട്ടത്തെ നേരിടാന്‍ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ട്. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ബൈഡന്റെ പ്രസ്താവന. ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു.

ശ​ത്രു​ത മ​റ​ന്ന് ചൈ​ന​യും പാ​ക്കി​സ്ഥാ​നും വ​രെ സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാം എ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.യു​കെ​യി​ല്‍ നി​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ളും അ​യ​ച്ചു​തു​ട​ങ്ങി. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍​നി​ന്നു​ള്ള സ​ഹാ​യ​വും വൈ​കാ​തെ എ​ത്തി​ച്ചേ​രും. വാ​ക്സി​ന്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം യു​എ​സ് നീ​ക്കി. ഇ​തു​കൂ​ടാ​തെ അ​ധി​ക​മാ​യി സ്റ്റോ​ക്കു​ള്ള അ​സ്ട്ര​സെ​ന​ക്ക വാ​ക്സി​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കാ​നും തീ​രു​മാ​ന​മാ​യി.

Related News