Loading ...

Home USA

മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു: വിട വാങ്ങിയത് മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച പേടകത്തിന്റെ വൈമാനികന്‍

ന്യൂയോര്‍ക്ക്: അപ്പോളോ 11 ദൗത്യത്തിലെ പ്രധാനിയായിരുന്ന മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. 90 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്നാണ് അന്ത്യം. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ ആദ്യ ദൗത്യത്തിലെ പേടകത്തിന്റെ ചുമതല വഹിച്ച വൈമാനികനും ബഹിരാകാശ ശാസ്ത്രജ്ഞനുമാണ് മൈക്കിള്‍. 1969ല്‍ നീല്‍ ആംസ്‌ട്രോഗും ബസ്സ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോള്‍ പേടകം സുരക്ഷിത മായി ചന്ദ്രനെ വലംവെപ്പിച്ച്‌ കൃത്യസമയത്ത് കൂട്ടാളികളെ തിരികെ കയറ്റാന്‍ സാധിച്ചത് മൈക്കിളിന്റെ വൈദഗ്ധ്യം കൊണ്ടായിരുന്നു. ആകെ 2,38,000 മൈലുകളാണ് ചന്ദ്രനിലേക്ക് മൂവര്‍ സംഘം അപ്പോളോ-11ല്‍ സഞ്ചരിച്ചത്. ആകെ ഒരു തവണമാത്രമാണ് ആ മൂവര്‍ സംഘം ബഹിരാകാശത്ത് പോയത്. ഏറ്റവും മികച്ച ദൗത്യം എന്റേതാണെന്ന വാദം എനിക്കില്ല. പക്ഷെ ഏല്‍പ്പിച്ച ദൗത്യം നന്നായിചെയ്യാനായി എന്നാണ് വിശ്വാസം. 'ശാന്തം പക്ഷേ മനോനില ദുര്‍ബ്ബലം' എന്ന അവസ്ഥയായിരുന്നു ഒറ്റയ്ക്ക് ചന്ദ്രനെ വലംവച്ചപ്പോഴുണ്ടായത്. ചന്ദ്രനില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച അതിസുന്ദരമെന്നും കോളിന്‍സ് ഒരിക്കല്‍ സൂചിപ്പിച്ചകാര്യം സുഹൃത്തുക്കള്‍ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Related News