Loading ...

Home USA

കോവിഡ്​ വ്യാപനം: എത്രയും വേഗം ഇന്ത്യ വിടാന്‍ പൗരന്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കി യു.എസ്​

വാഷിങ്​ടണ്‍: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എ​ത്രയും വേഗം ഇന്ത്യ വിടണമെന്ന്​ പൗരന്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കി യു.എസ്​. ട്രാവല്‍ -സ്​റ്റേറ്റ്​ ഡിപ്പാര്‍ട്ട്​മെന്‍റ്​ എന്ന ട്വിറ്റര്‍ അക്കൗണ്ടിലുടെയാണ്​ നിര്‍ദേശം പങ്കുവെച്ചത്​.ഇന്ത്യയിലേക്ക്​ യാത്ര ചെയ്യരുതെന്നും യു.എസ്​ പൗരന്‍മാര്‍ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റില്‍ പറയുന്നു. കൂട​ാതെ, ഇന്ത്യയില്‍നിന്ന്​ യു.എസിലേക്ക്​ 14 വിമാന സര്‍വിസുകളുണ്ടെന്നും കൂടാതെ യൂറോപ്പ്​ വഴി വിമാനങ്ങളുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.ഇന്ത്യയില്‍ പ്രതിദിനം മൂന്നര​ല​ക്ഷത്തോളം പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. രോഗവ്യാപനം രൂക്ഷമായതോടെ ആസ്​ട്രേലിയ, ജര്‍മനി, ഇറ്റലി തുടങ്ങിയ നിരവധി രാജ്യങ്ങള്‍ വിമാനസര്‍വിസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്​തിരുന്നു. ആസ്​ട്രേലിയ വിമാനം റദ്ദാക്കുന്നതിനൊപ്പം ഇന്ത്യയില്‍നിന്നെത്തുന്നവര്‍ക്ക്​ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്​തിരുന്നു.
ബുധനാഴ്ച 3,60,960 പേര്‍ക്കാണ്​ രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 3293 പേര്‍ക്ക്​ ജീവന്‍ നഷ്​ടമാകുകയും ചെയ്​തിരുന്നു.

Related News