Loading ...

Home Kerala

കോ​വി​ഡ് ആ​ഞ്ഞ​ടി​ക്കു​ന്നു;കേരളത്തിൽ ഇ​ന്ന് 35,013 പേ​ര്‍​ക്ക് രോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന് 35,013 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 41 മ​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​നി​ടെ സം​ഭ​വി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും ഇ​ത്ര​യും ഉ​യ​രു​ന്ന​തും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണ്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25.34 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. 1,38,190 പ​രി​ശോ​ധ​ന​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ത്തി​യ​ത്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 2,66,646 പേ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്.​എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ന്ന് അ​യ്യാ​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന വ​ര്‍​ധ​ന 4,000 ക​ട​ന്നു.

ജി​ല്ല തി​രി​ച്ച്‌ രോ​ഗി​ക​ള്‍: എ​റ​ണാ​കു​ളം- 5,287, കോ​ഴി​ക്കോ​ട്- 4,317 തൃ​ശൂ​ര്‍- 4,107, മ​ല​പ്പു​റം- 3,684, തി​രു​വ​ന​ന്ത​പു​രം- 3,210, കോ​ട്ട​യം- 2,917, ആ​ല​പ്പു​ഴ- 2,235, പാ​ല​ക്കാ​ട്- 1,920, ക​ണ്ണൂ​ര്‍- 1,857, കൊ​ല്ലം- 1,422, ഇ​ടു​ക്കി- 1,251, പ​ത്ത​നം​തി​ട്ട- 1,202, കാ​സ​ര്‍​ഗോ​ഡ്- 872, വ​യ​നാ​ട്- 732

സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ടു​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related News