Loading ...

Home International

മ്യാന്‍മറില്‍ സൈനകത്താവളത്തിന് തീയിട്ട് കാരെന്‍ വംശജർ; സൈനികത്താവളം പിടിച്ചടക്കിയതായും റിപ്പോര്‍ട്ട്

മ്യാന്മറിലെ സൈനികത്താവളത്തിന് തീയിട്ട് കാരെന്‍ വംശീയ ഗൊറില്ലപ്രവര്‍ത്തകര്‍. തായ്‌ലന്‍ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മ്യാന്‍മറിലെ സൈനികത്താവളം പിടിച്ചെടുത്തതായി ഗൊറില്ലകള്‍ ചൊവ്വാഴ്ച അറിയിച്ചു. ഈ അക്രമത്തിനെതിരെ മണിക്കൂറുകള്‍ക്കു ശേഷം കാരെന്‍ ഗ്രാമത്തില്‍ വെടിവയ്പ്പ് നടത്തിയാണ് സൈനീക ഭരണകൂടം പ്രതികരിച്ചത്. ഫെബ്രുവരി മുതല്‍ രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ടു സേന നടത്തുന്ന അക്രമങ്ങളാല്‍ പൊറുതിമുട്ടിയിരിക്കുകയാണ് മ്യാന്മാറിലെ ജനങ്ങള്‍. അവര്‍ക്കിത് മനോവീര്യം നല്‍കുന്ന വാര്‍ത്തയാണ്. ഇതിന്റെ ഭാഗമായി അതിര്‍ത്തിക്കടുത്തുള്ള തായ്‌ലന്‍ഡിലെ ഗ്രാമത്തില്‍ നിന്നും നൂറോളം പേരെ ഒഴിപ്പിച്ചു. സാല്‍വീന്‍ നദീതീരത്തിനടുത്തുള്ള ക്യാമ്ബില്‍ തീ ഉയരുന്നതും വെടിയൊച്ചയും വിഡിയോയില്‍ കാണാം

Related News