Loading ...

Home International

പസഫിക്ക് മേഖലയില്‍ പടയൊരുക്കം; അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടന്റെ വിമാന വാഹിനികപ്പലും വിന്യസിച്ചു

ടോക്കിയോ: പസഫിക്ക് മേഖലയില്‍ ലോകശക്തികളുടെ പടയൊരുക്കം. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടന്റെ വിമാന വാഹിനികപ്പലും വിന്യസിച്ചു. ബ്രിട്ടീഷ് നാവികസേനയുടെ നീക്കത്തിനെ ജപ്പാന്‍ അഭിനന്ദിച്ചു. ബ്രീട്ടീഷ് റോയല്‍ നേവിയുടെ എച്ച്‌.എം.എസ് ക്വീന്‍ എലിസബത്ത് എന്ന വിമാന വാഹിനിയാണ് പസഫിക്കിലെത്തിയത്. മേഖലയിലെ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാന്‍ ജപ്പാന് നല്‍കുന്ന പിന്തുണയ്ക്ക് പ്രതിരോധ മന്ത്രി കിഷി നൊബോവു നന്ദി പറഞ്ഞു. ബ്രിട്ടന്റെ വിമാന വാഹിനി ക്വീന്‍എലിസബത്ത് നയിക്കുന്ന നാവിക വ്യൂഹത്തിനൊപ്പം അമേരിക്കയുടെ കപ്പല്‍ നശീകരണ ശേഷിയുള്ള യുദ്ധകപ്പലുകളും നെതര്‍ലന്റിന്റെ നാവിക വ്യൂഹവും അമേരിക്കയുടെ 18- 35ബി വിമാനങ്ങളും പസഫിക്കിലണിനിരക്കും. തെക്കന്‍ ചൈനാക്കടലിലൂടെ ഏഷ്യയുടെ കിഴക്കന്‍ മേഖലയിലേക്കാണ് നാവിക വ്യൂഹം നീങ്ങുന്നത്.

Related News