Loading ...

Home International

തീ​വ്ര​ത​യു​ള്ള ഇ​ന്ത്യ​ന്‍ കോവിഡ് വ​ക​ഭേ​ദം 17 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ജ​നി​ത​ക​മാ​റ്റം വ​ന്ന അ​തി​തീ​വ്ര വ്യാ​പ​ന​ശേ​ഷി​യു​ള്ള കൊ​റോ​ണ വൈ​റ​സി​ന്‍റെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം പ​തി​നേ​ഴോ​ളം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ ബി.1.617 ​വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 1,200ലേ​റെ സ്വീ​ക്വ​ന്‍​സു​ക​ളി​ലും ക​ണ്ടെ​ത്തി. ഇ​ന്ത്യ, യു​കെ, യു​എ​സ്‌എ, സിം​ഗ​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഭൂ​രി​ഭാ​ഗം സീ​ക്വ​ന്‍​സു​ക​ളും അ​പ്‌​ലോ​ഡ് ചെ​യ്ത​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഴ്ച​തോ​റു​മു​ള്ള എ​പി​ഡെ​മോ​ള​ജി​ക്ക​ല്‍ അ​പ്‌​ഡേ​റ്റി​ല്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​ര​ട്ട​ജ​നി​ത​ക​മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സ് (ബി.1.617) ​വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. യു​കെ, ആ​ഫ്രി​ക്ക,ബ്ര​സീ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ വ​ക​ഭേ​ദം സം​ഭ​വി​ച്ച വൈ​റ​സു​ക​ളെ​ക്കാ​ള്‍ അ​പ​ക​ട​കാ​രി​യാ​ണ് ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നു. രാ​ജ്യ​ത്തെ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ന് പു​തി​യ വ​ക​ഭേ​ദം കാ​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മാ​ത്രം 3,23,144 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ 28 കോ​ടി​യി​ല​ധി​കം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. 6.28 ശ​ത​മാ​നം ആ​ണ് ആ​കെ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. ഇ​ന്ത്യ​യി​ലെ ചി​കി​ത്സ​യി​ലു​ള്ള ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 28,82,204 ആ​യി.

Related News