Loading ...

Home National

ഒരു കോവിഡ്​ രോഗിയിൽ നിന്നും 30 ദിവസത്തിനകം​ 406 പേര്‍ക്കുവരെ​ രോഗം പകരാം; ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്​ച വന്നാല്‍ കൊറോണ വൈറസ്​ ബാധിതനായ ഒരു രോഗിയില്‍നിന്ന്​ ചുരുങ്ങിയത്​ 406 പേര്‍ക്കുവരെ രോഗം വരാമെന്ന്​ കണ്ടെത്തല്‍. 30 ദിവസത്തിനകം ഇത്രയും പേര്‍ക്ക്​ പകരുമെന്ന്​ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌​ നടത്തിയ പഠനത്തിലാണ്​ കണ്ടെത്തിയത്​.
സാമൂഹിക അകലം പാലിക്കുന്നതില്‍ 50 ശതമാനം വീഴ്​ച സംഭവിച്ചാല്‍ പോലും അപകട സാധ്യത കൂടുതലാണ്​​- 15 പേര്‍ക്ക്​ രോഗബാധ വരാം. 75 ശതമാനം പാലിക്കാനായാല്‍ വെറും 2.5 പേര്‍ക്കേ സാധ്യതയുള്ളൂ. ലോക്​ഡൗണും സാമൂഹിക അകലവും ഒന്നിച്ച്‌​ നടപ്പാക്കുന്നതാണ്​ കോവിഡ്​ വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന്​ ഐ.സി.എം.ആര്‍ വ്യക്​തമാക്കുന്നു. നിരവധി സംസ്​ഥാനങ്ങള്‍ ഇടവേളക്കു ശേഷം കര്‍ശനമായ ലോക്​ഡൗണിലേക്ക്​ മടങ്ങിയ സാഹചര്യത്തിലാണ്​ ഐ.സി.എം.ആര്‍ പഠനം. സാമൂഹിക അകലം സാമൂഹിക വാക്​സിനാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലാവ്​ അഗര്‍വാള്‍ പറഞ്ഞു. വൈറസ്​ ബാധയുണ്ടായതിന്​ ആശുപത്രിയില്‍ അഭയം തേടുന്നത്​ ഒഴിവാക്കണമെന്നും അത്​ അനാവശ്യ ഭീതി സൃഷ്​ടിക്കാനേ കാരണമാകൂ എന്നും റിപ്പോര്‍ട്ട്​ വ്യക്​തമാക്കുന്നു. ആശുപത്രികളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പരിചരണം പൂര്‍ണമായി ലഭിക്കാന്‍ സാരമായി ബാധിച്ചവര്‍ മാത്രം ഉണ്ടാകുന്നതാണ്​ നല്ലതെന്നും മറ്റുള്ളവരില്‍ ഭീതി വ്യാപിക്കാന്‍ ഇത്​ കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാന്‍ ലോക്​ഡൗണ്‍ മാര്‍ഗമാണെന്ന്​ നീതി ആയോഗ്​ ആരോഗ്യ വിഭാഗം അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു.

Related News