Loading ...

Home Australia/NZ

ഇ​ന്ത്യ​ന്‍ വി​മാ​ന​ങ്ങ​ള്‍ക്ക് വി​ല​ക്കേർപ്പെടുത്തി ഓ​സ്ട്രേ​ലി​യ

കാ​ന്‍​ബ​റ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് ഓ​സ്ട്രേ​ലി​യ താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. മേ​യ് 15 വ​രെ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. പൗ​രന്മാ​രു​ടെ സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ പ്ര​തി​ക​രി​ച്ചു.

ഐ​പി​എ​ല്ലി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ഓ​സ്ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ളും മു​ന്‍ താ​ര​ങ്ങ​ളും നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലു​ണ്ട്. കോ​വി​ഡ് ഭീ​തി മൂ​ലം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ഇ​വ​ര്‍ തീ​രു​മാ​നി​ച്ചാ​ലും ഇ​നി പ്ര​ത്യേ​ക വി​മാ​ന​ത്തി​ന് ഓ​സ്ട്രേ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കേ​ണ്ടി വ​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ഓ​സീ​സ് താ​ര​ങ്ങ​ള്‍ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഐ​പി​എ​ല്ലി​ല്‍ നി​ന്നും പിന്മാറി​യി​രു​ന്നു.

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് താ​രം ആ​ന്‍​ഡ്രൂ ടൈ, ​ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് താ​ര​ങ്ങ​ളാ​യ കെ​യ്ന്‍ റി​ച്ചാ​ര്‍​ഡ്സ​ണ്‍, ആ​ദം സാം​പ എ​ന്നി​വ​രാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. മ​റ്റ് ചി​ല ഓ​സീ​സ് താ​ര​ങ്ങ​ളും ഐ​പി​എ​ല്‍ ഉ​പേ​ക്ഷി​ച്ച്‌ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

അ​തി​നി​ടെ ഐ​പി​എ​ല്ലി​ന് ശേ​ഷം ഓ​സീ​സ് താ​ര​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക വി​മാ​നം ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് മും​ബൈ ഇ​ന്ത്യ​ന്‍​സ് താ​രം ക്രി​സ് ലി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related News