Loading ...

Home sports

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്: ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ ആ​റ് ടീ​മു​ക​ള്‍​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത

ദു​ബാ​യ്: 2022ലെ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ ആ​റ് വ​നി​താ ക്രി​ക്ക​റ്റ് ടീ​മു​ക​ള്‍​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത. റാ​ങ്കിം​ഗി​ല്‍ ആ​ദ്യ ആ​റു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ടീ​മു​ക​ള്‍​ക്കാ​ണ് യോ​ഗ്യ​ത ല​ഭി​ച്ച​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍‌(​ഐ​സി​സി) അ​റി​യി​ച്ചു. യോ​ഗ്യ​ത റൗ​ണ്ട് ന​ട​ത്തി ബാ​ക്കി​യു​ള്ള ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും ഐ​സി​സി അ​റി​യി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ ബി​ര്‍​മിം​ഗ്ഹാ​മി​ലാ​ണ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റു​ക. ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ, ഇ​ന്ത്യ, ന്യൂ​സി​ലാ​ന്‍​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ ആ​റ് രാ​ജ്യ​ങ്ങ​ള്‍​ക്കാ​ണ് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ച്ച​ത്. 2019-ലാ​ണ് വ​നി​ത ക്രി​ക്ക​റ്റി​നെ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

Related News