Loading ...

Home National

പ്രാ​ണ​വാ​യു തേ​ടി ഇന്ത്യ; പ്രതിദിന കോ​വി​ഡ് മ​ര​ണം 2,800 കടന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ സ​ജീ​വ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും ഭീ​തി​ജ​ന​ക​മാ​യ കു​തി​പ്പു തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,52,991 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 2,812 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 2,19272 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യെ അ​പേ​ക്ഷി​ച്ച്‌ രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 15 മ​ട​ങ്ങ് വ​ര്‍​ധ​ന​യാ​ണു തു​ട​ര്‍​ച്ച​യാ​യ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഉ​ണ്ടാ​കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം​ ദി​വ​സ​മാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ മൂ​ന്നു​ല​ക്ഷം ക​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​ത്തു​ ല​ക്ഷ​ത്തോ​ളം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി​ക്ക​ടു​ത്തെ​ത്തി.

ഇ​തു​വ​രെ 1,73,13,163 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,43,104,382 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 1,95,123 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി 28,13,658 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച 14,19,11,223 പേ​രാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,191 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 832 പു​തി​യ മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഏ​ഴു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ക​ര്‍​ണാ​ട​ക​യി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,804 പേ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 143 മ​ര​ണ​ങ്ങ​ളും പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നി​ല​വി​ല്‍ ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Related News