Loading ...

Home International

ഓക്സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ച്‌ ബാഗ്ദാദിലെ ആശുപത്രിയില്‍ തീപിടിത്തം; 82 മരണം,നിരവധി പേർക്ക് പരിക്ക്

ഓക്സിജന്‍ ടാങ്കുകള്‍ ക്രമീകരിക്കുന്നതില്‍ പിഴവ് സംഭവിച്ചതിനാല്‍ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ 82 പേര്‍ മരണപ്പെട്ടു, 110 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇബ്നു അല്‍ ഖാതിബ് എന്ന ആശുപത്രിയിലാണ് ശനിയാഴ്ച അപകടം നടന്നത്. കെട്ടിടത്തില്‍നിന്ന് മുകളിലേയ്ക്കു തീയുയരുന്നതും ഒരു വലിയ ശബ്ദത്തോടെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദവും വിഡിയോയില്‍ കാണാം. തീ അതിവേഗം പടര്‍ന്നതിനാല്‍ ആളുകള്‍ ജനാലകള്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഒരു ദൃക്‌സാക്ഷി അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി ആരോഗ്യപ്രവര്‍ത്തകരും പരിസരവാസികളും ആശുപത്രിക്കുള്ളിലേയ്ക്ക് പ്രവേശിക്കുകയും അവിടുത്തെ കിടക്കകളുപയോഗിച്ച്‌ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് എത്തിക്കുന്നുമുണ്ടായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.

Related News