Loading ...

Home National

ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ കുമിയുന്നു; ശ്‌മശാനം അടച്ചിട്ട്‌ അധികൃതര്‍

ന്യൂഡല്‍ഹി: വെള്ളിയാഴ്‌ച മാത്രം 348 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ ഡല്‍ഹിയില്‍ മരിച്ചത്‌. കഴിഞ്ഞവര്‍ഷം രാജ്യത്ത്‌ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്‌. സംസ്‌കാരങ്ങളുടെ ബാഹുല്യത്തേത്തുടര്‍ന്ന്‌ ജനങ്ങള്‍ തടിച്ചുകൂടിയതിനാല്‍ ദക്ഷിണ ഡല്‍ഹിയിലെ സുഭാഷ്‌ നഗര്‍ ശ്‌മശാനം കോര്‍പറേഷന്‍ അധികൃതര്‍ക്ക്‌ അടച്ചിടേണ്ടിവന്നു. ഏതാനും ദിവസങ്ങളായി ഇരുപതിനായിരത്തിനു മുകളില്‍ കോവിഡ്‌ കേസുകളാണ്‌ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.
ഓക്‌സിജന്‍ പ്രതിസന്ധി നിയന്ത്രണാതീതമായതോടെ അങ്ങേയറ്റം അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ഓക്‌സിജന്‍ സിലിണ്ടറുകളുടേയും ദ്രവ മെഡിക്കല്‍ ഓക്‌സിജന്റേയും കരുതല്‍ ശേഖരം സൃഷ്‌ടിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. à´®à´¿à´šàµà´šà´®àµà´³àµà´³ ഓക്‌സിജന്‍ ഡല്‍ഹിക്ക്‌ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ എല്ലാ സംസ്‌ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി.
കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും കോവിഡ്‌ പ്രതിസന്ധിയുടെ രൂക്ഷത കാരണം അതൊന്നും പര്യാപ്‌തമല്ല എന്നും കെജ്‌രിവാള്‍ ട്വീറ്റ്‌ ചെയ്‌തു. അതിനിടെ തലസ്‌ഥാനത്തെ ദസ്രാത്ത്‌ പുരി മേഖലയില്‍ 49 ഓക്‌സിജന്‍ സിലിണ്ടറുകള്‍ അനധികൃതമായി ഒളിപ്പിച്ചുവന്ന അനില്‍കുമാര്‍ എന്നയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി ഭരണകൂടത്തിന്റെയും അനാസ്‌ഥയാണ്‌ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യത ഇത്രമേല്‍ ഗുരുതരമാക്കിയത്‌. തുടക്കത്തില്‍ രോഗികളുടെ ബന്ധുക്കള്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചു പരാതിപ്പെട്ടിരുന്നുവെങ്കിലും നിഷേധിക്കുന്ന നിലപാടായിരുന്നു അധികൃതര്‍ കൈക്കൊണ്ടത്‌.
എന്നാല്‍ രാജ്യത്തെ തന്നെ മുന്‍നിര ആശുപത്രികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഓക്‌സിജനുവേണ്ടി കേഴുന്ന അവസ്‌ഥയിലെത്തിയപ്പോഴാണ്‌ ഗുരുതര പ്രതിസന്ധി പുറംലോകമറിഞ്ഞത്‌. ഡല്‍ഹി ഹൈക്കോടതി ശക്‌തമായ ഇടപെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ സൈനിക സഹായമടക്കമുള്ള നീക്കങ്ങള്‍ തുടങ്ങി.
വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയായ കേസ്‌ എടുത്തുവെങ്കിലും അമിക്കസ്‌ ക്യൂറിയായി നിയോഗിച്ച ഹരീഷ്‌ സാല്‍വേ പിന്മാറിയതോടെ സുപ്രീം കോടതി കേസ്‌ വെള്ളിയാഴ്‌ച നീട്ടിവച്ചിരുന്നു.

Related News