Loading ...

Home International

53 നാവികരും തിരിച്ചുവരില്ല ; കാണാതായ അന്തര്‍വാഹിനി മുങ്ങിയെന്ന് ഇന്തോനേഷ്യ

ജക്കാര്‍ത്ത: à´°à´£àµà´Ÿàµ ദിവസം മുന്‍പ് കാണാതായ ഇന്തൊനേഷന്‍ മുങ്ങിക്കപ്പല്‍ 850 മീറ്റര്‍ ആഴത്തിലാണെന്ന് കണ്ടെത്തി. ഇതോടെ കപ്പലിലെ 53 ജീവനക്കാരും മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.കപ്പലുമായി ബന്ധം നഷ്ടപ്പെട്ട സ്ഥാനത്ത് ആഴത്തിലാണ് സ്‌കാന്‍ ചെയ്ത് കണ്ടെത്തിയത്. കപ്പല്‍ മുഴുവനായി കണ്ടെത്തിയിട്ടില്ല. തകര്‍ന്നതിന്റെ ഒരു ഭാഗമായിരിക്കാം ഇതെന്നാണ് നിഗമനം.കപ്പലില്‍ 72 മണിക്കൂറിനുള്ള ഓക്‌സിജന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാണാതായിട്ട് ഇപ്പോള്‍ 72 മണിക്കൂര്‍ പിന്നിടുകയാണ്. കൂടാതെ, കപ്പല്‍ തകര്‍ന്നിരിക്കാമെന്ന നിഗമനവുമുണ്ട്. ഇതോടെയാണ് ജീവനക്കാരെല്ലാം മരിച്ചിട്ടുണ്ടാവുമെന്ന നിഗമനത്തില്‍ രക്ഷാപ്രവര്‍ത്തകരെത്തിയത്.ബുധനാഴ്ച ഡ്രില്‍ നടക്കുന്നതിനിടെയാണ് ജര്‍മന്‍ നിര്‍മിത മുങ്ങിക്കപ്പല്‍ ബാലി തീരത്തു നിന്ന് 100 കിലോമീറ്റര്‍ അകലെ നിന്ന് കാണാതായത്. തുടര്‍ന്ന് നിരവധി യുദ്ധക്കപ്പലുകളിലും ഹെലികോപ്റ്ററുകളിലുമായി തെരച്ചില്‍ നടത്തിവരികയായിരുന്നു

Related News