Loading ...

Home Kerala

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് 25 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണം;മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് 25 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചി​കി​ത്സ​യ്ക്ക് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്ക​രു​തെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ളോ​ട് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി കു​റ​ഞ്ഞ​ത് 25 ശ​ത​മാ​നം കി​ട​ക്ക​ക​ളെ​ങ്കി​ലും എ​ല്ലാ ആ​ശു​പ​ത്രി​ക​ളും നീ​ക്കി​വ​യ്ക്ക​ണം. സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച്‌ ഇ​ത് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി.

പ​ര​മാ​വ​ധി ഐ​സി​യു കി​ട​ക്ക​ക​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും സ​ജ്ജ​മാ​ക്ക​ണം. à´â€‹à´¸à´¿â€‹à´¯àµ അ​റ്റ​കൂ​റ്റ​പ്പ​ണി​ക​ള്‍ ഉ​ട​നെ ത​ന്നെ തീ​ര്‍​ക്ക​ണം. ഐ​സി​യു​വി​ലെ കി​ട​ക്ക​ക​ള്‍ ഗു​രു​ത​ര രോ​ഗി​ക​ള്‍​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. ഐ​സി​യു അ​നാ​വ​ശ്യ​മാ​യി നി​റ​ഞ്ഞു​പോ​കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ ദി​വ​സ​വും ഒ​ഴി​വു​ള്ള കി​ട​ക്ക​ക​ളു​ടെ എ​ണ്ണം അ​താ​ത് ഡി​എം​ഒ​മാ​രെ അ​റി​യി​ക്ക​ണം. ഡി​എം​ഒ​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ പ്രാ​വി​ണ്യ​മു​ള്ള ജീ​വ​ന​ക്കാ​രെ വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Related News