Loading ...

Home International

ജെറുസലേമില്‍ പലസ്തിനികളും ജൂതന്മാരും തമ്മിൽ വ്യാപക സംഘർഷം

വ്യാഴാഴ്ച രാത്രി ജറുസലേമില്‍ പലസ്തീനികളും ദേശീയവാദികളായ ജൂതന്മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 120 പേര്‍ക്ക് പരിക്കേറ്റു. ലെഹാവയെന്ന തീവ്ര ദേശീയവാദ ജൂത സംഘടന ഡമാസ്കസ് ഗേറ്റിലേയ്ക്ക് നടത്തിയ പ്രകടനജാഥയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജാഥയിലുടനീളം പലസ്തീന്‍കാര്‍ക്കെതിരെ 'അറബികള്‍ മരണപ്പെടട്ടെ" എന്ന മുദ്രാവാക്യം അവര്‍ വിളിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി പലസ്തിനികള്‍ പ്രത്യാക്രമണം നടത്തി. സംഘര്‍ഷത്തില്‍ പോലീസിനുനേരെ കല്ലെറിയുകയും തെരുവിലുടനീളം വെടിവയ്പുമുണ്ടായി. നൂറോളം പലസ്തിനികള്‍ക്കും ഇരുപതോളം ഇസ്രായേലി പോലീസുകാര്‍ക്കും പരിക്കേറ്റു. രണ്ടുസംഘങ്ങളിലെ പ്രതിഷേധക്കാരില്‍ നിന്നുമായി 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. à´ªà´°à´¿à´•àµà´•àµ‡à´±àµà´±à´¤à´¿à´²àµâ€ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്തകാലത്തായി തീവ്ര യാഥാസ്ഥിതികരായ ജൂതന്മാരെ ചെറുപ്പക്കാരായ അറബികള്‍ ആക്രമിയ്ക്കുന്നതരത്തിലുള്ള വിഡിയോകള്‍ പ്രചരിക്കുന്നതും അറബികളെ ലക്ഷ്യമാക്കി ജൂത തീവ്രവാദികള്‍ അര്‍ധരാത്രി തെരുവിലിറങ്ങുന്നതും ജറുസലേമില്‍ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നു.

Related News