Loading ...

Home cinema

ഹൃദയസ്തംഭനം; ഹിന്ദി, ഗുജറാത്തി നടന്‍ അമിത് മിസ്ട്രി അന്തരിച്ചു

മുംബൈ: ഹിന്ദി, ഗുജറാത്തി സിനിമകളിലൂടെ ജനപ്രീയ താരമായി മാറിയ നടന്‍ അമിത് മിസ്ട്രി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈ അന്തേരിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് മാനേജര്‍ മഹര്‍ജി ദേശായ് പറഞ്ഞു. ഗുജറാത്തി നാടകങ്ങളിലുടെയും സിനിമകളിലൂടെയും പ്രശസ്തനായിരുന്ന അമിത് മിസ്ട്രി, നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ക്യാ കെഹന, ഏക് ചാലിക് കി ലാസ്റ്റ് കോള്‍, 99, ഷോര്‍ ഇന്‍ ദ സിറ്റി, യമല പഗ്ല, ദീവാന, ബേ യാര്‍, എ ജന്റില്‍മാന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. തെന്നാലി രാമന്‍, വോ, ഷാ... കോയി ഹൈ തുടങ്ങി നിരവധി ടെലിവിഷന്‍ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ആമസോണ്‍ വെബ് സീരീസ് ആയ ബന്ദിഷ് ബണ്ഡിറ്റ്‌സിലാണ് ഒടുവില്‍ അഭിയനിച്ചത്.

Related News