Loading ...

Home Kerala

മം​ഗ​ളൂ​രു ബോ​ട്ട​പ​ക​ടം: ആ​റ് പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല; തി​ര​ച്ചി​ല്‍ നി​ര്‍​ത്തി

ബേ​പ്പൂ​ര്‍: മം​ഗ​ളൂ​രു ബോ​ട്ട​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ നാ​വി​ക​സേ​ന അ​വ​സാ​നി​പ്പി​ച്ചു. ആ​റ് പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. ഇ​വ​ര്‍​ക്കാ​യി ക​ട​ലി​ല്‍ ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളാ​യി നേ​വി തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.എ​ന്നാ​ല്‍ സൂ​ച​ന​യൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നേ​വി​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും ഐ​എ​ന്‍​എ​സ് നി​രീ​ക്ഷ​ക് എ​ന്ന ക​പ്പ​ലു​മാ​ണ് തി​ര​ച്ചി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.

11ന് ​ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ റ​ബാ എ​ന്ന ബോ​ട്ടി​ലാ​ണ് വി​ദേ​ശ ച​ര​ക്കു ക​പ്പി​ല്‍ ഇ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​ര​ത്തു നി​ന്നും 51 നോ​ട്ട​ക്ക​ല്‍ മൈ​ല്‍ ദൂ​ര​ത്ത് അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related News