Loading ...

Home Europe

കാനഡയും യുഎഇയും ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ഒട്ടാവ: ഇന്ത്യ, പാകിസ്​താന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക്​ വിലക്കുമായി കാനഡ. ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്രയാണ്​ വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തിയ വിവരം അറിയിച്ചത്​. കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണം.ഇന്ത്യയില്‍ നിന്നും പാകിസ്​താനില്‍ നിന്നുമെത്തുന്ന വിമാനയാത്രക്കാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ്​ വിമാന വിലക്ക്​ ഏര്‍പ്പെടുത്തിയതെന്ന്​ ഗതാഗത മന്ത്രി പ്രതികരിച്ചു. 30 ദിവസത്തേക്കാണ്​ വിലക്ക്​. എന്നാല്‍, സ്ഥിതി മെച്ചപ്പെട്ടാല്‍ ഇക്കാര്യത്തില്‍ പുനഃപരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, നിരോധനം കാര്‍ഗോ വിമാനങ്ങള്‍ക്ക്​ ബാധകമല്ലെന്നും അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസ്​ അതിവേഗം വ്യാപിക്കുന്ന ഇന്ത്യയില്‍ കഴിഞ്ഞ ദിവസം മാത്രം മൂന്ന്​ ലക്ഷത്തിലധികം പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Related News