Loading ...

Home Kerala

സി.ബി.ഐ സംഘം വാളയാറില്‍; പെണ്‍കുട്ടികളുടെ വീട്ടിലെത്തി

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം പാലക്കാട്ടെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റില്‍നിന്നുള്ള സംഘം പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി.പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്നും വിവരങ്ങള്‍ തേടി. കുട്ടികലെ മരിച്ച നിലയില്‍ കണ്ടെത്തിയ സമീപത്തെ ഷെഡ്ഡില്‍ പരിശോധന നടത്തുകയും ചെയ്തു.കേസ് ഏറ്റെടുത്ത സി.ബി.ഐ പാലക്കാട് പോക്സോ കോടതിയില്‍ രണ്ട് കുട്ടികളുടെയും മരണത്തില്‍ വെവ്വേറെ എഫ്.ഐ.ആറുകള്‍ സമര്‍പ്പിച്ചിരുന്നു.കേസിലെ പ്രതികളെ വെറുതെവിട്ടതിന് ശേഷം സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നടക്കം സി.ബി.ഐ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സി.ബി.ഐ സംഘം നടപടി ആരംഭിച്ചത്.

Related News