Loading ...

Home International

സൈനിക ഭരണത്തില്‍ മ്യാന്‍മര്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് ; 35 ലക്ഷംപേര്‍ പട്ടിണിയിലാകുമെന്ന് മുന്നറിയിപ്പ്

നെയ്പീത്വാ: സൈനിക ഭരണത്തിന്‍ കീഴില്‍ മ്യാന്‍മറിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ആറുമാസത്തിനകം 35 ലക്ഷം പേര്‍ പട്ടിണിയിലാകുമെന്നാണ് മുന്നറിയിപ്പ്. ലോക ഭക്ഷ്യ പദ്ധതിയുടെ റിപ്പോര്‍ട്ടാണ് മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത പുറത്തുവിട്ടത്. ജനങ്ങള്‍ക്ക് ജോലിയില്ല. പുതിയ അവസരങ്ങളുമില്ല. സാമ്ബത്തിക രംഗവും വ്യാപാര രംഗവും കടുത്ത മാന്ദ്യത്തിലാണ്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം സൈനികഭരണകൂടം മരവിപ്പിച്ചിരിക്കുന്നത് അതിലേറെ ദുരിതമാണ് ജനങ്ങള്‍ക്കുണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജനകീയമായ ഒരു നയവും സൈനിക ഭരണകൂടം നടപ്പാക്കുന്നില്ല. പ്രതിഷേധം മിക്ക സ്ഥലത്തും തുടരുകയാണ് ഇതിനിടെ തെരുവിലിറങ്ങി പ്രതിഷേധിച്ച 739ലധികം പേരെ സൈന്യം വെടിവെച്ച്‌ കൊല്ലുകയും 3370 പേരെ തടവിലാക്കുകയും ചെയ്തു. സൈന്യത്തിന്റെ നരനായാട്ടിനെതിരെ ലോകരാജ്യങ്ങള്‍ ശക്തമായ നിരോധനമാണ് ഏര്‍പ്പെടുത്തി യിരിക്കുന്നത്. നിലവില്‍ ചൈനയും റഷ്യയുമാണ് മ്യാന്‍മറിനെ സഹായിക്കുന്നത്. മ്യാന്‍മര്‍ സൈനിക അട്ടിമറിക്കെതിരെ യാതൊരു നീരസവും പ്രകടിപ്പിക്കാതിരുന്ന രാജ്യങ്ങളാണ് ചൈനയും റഷ്യയും.

Related News